എഡിറ്റര്‍
എഡിറ്റര്‍
നിവിന്‍ പോളിയും ഇഷ തല്‍വാറും വീണ്ടുമൊന്നിക്കുന്നു
എഡിറ്റര്‍
Thursday 2nd January 2014 1:29am

nivin-and-isha

തട്ടത്തിന്‍ മറയത്തിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ഹിറ്റ് ജോഡികളായ നിവിന്‍ പോളിയും ഇഷ തല്‍വാറും വീണ്ടും ഒന്നിക്കുന്നു.

അഞ്ജലി മേനോന്റേതാണ് ഈ താരജോഡികളുടെ അടുത്ത ചിത്രം. തട്ടത്തിന്‍ മറയത്തിലെ കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് താന്‍ ഈ ചിത്രത്തില്‍ ചെയ്യാന്‍ പോകുന്നതെന്ന് ഇഷ പറയുന്നു.

ഇത്ര മാത്രമേ സിനമയെ കുറിച്ച് ഇപ്പോള്‍ പറയുന്നുള്ളൂവെന്നും ഇഷ പറയുന്നു.

സംവിധായകന്‍ അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണി നിരന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

നിവിന്‍ പോളിയേയും ഇഷയേയും കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിത്യ മേനോന്‍, പാര്‍വ്വതി, നസ്രിയ നസീം തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ടെന്നാണ് സൂചന.

ഇത്രയും നീണ്ട ഒരു താരനിരയോടൊപ്പം, അതും ചെറുപ്പക്കാരായ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം ജോലി ചെയ്യുന്നത് ആദ്യമായാണ്- ഇഷ പറയുന്നു. തനിക്കിത് ഒരു സ്വപ്‌നം പോലെയാണ് അനുഭവപ്പെടുന്നതെന്നും ഇഷ.

എന്തായാലും പ്രേക്ഷകര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാന്‍ ഒരു നല്ല ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്ന് മാത്രം ഇപ്പോള്‍ ഉറപ്പിക്കാം.

Advertisement