മലയാളത്തിലെ മികച്ച നടനുള്ള ബിഹൈന്‍ഡ് വുഡ്‌സ് പുരസ്‌കാരം മണികണ്ഠനും വിനായകനും സമര്‍പ്പിച്ച് നിവിന്‍ പോളി. താന്‍ ഈ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല എന്നു പറഞ്ഞുകൊണ്ടാണ് നിവിന്‍ മണികണ്ഠനും വിനായകനും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി അറിയിച്ചത്.

‘ഈ പുരസ്‌കാരം ഞാനര്‍ഹിക്കുന്നുണ്ടോയെന്നറിയില്ല. കഴിഞ്ഞവര്‍ഷം മലയാളത്തില്‍ ഒരുപാട് മികച്ച പെര്‍ഫോമെന്‍സ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ പുരസ്‌കാരം മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് അഭിനേതാക്കള്‍ക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കമ്മട്ടിപ്പാടത്തിലെ വിനായകനും മണികണ്ഠനും. ‘ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിവിന്‍ പറഞ്ഞു.


Must Read: ഇന്നസെന്റ് ചേട്ടാ, ഇനിയും പൊട്ടന്‍ കളിക്കരുത്, നിങ്ങളുടെ പേരിനെക്കുറിച്ച് സുകുമാര്‍ അഴീക്കോട് പറഞ്ഞത് അന്വര്‍ത്ഥമാക്കരുത്: രൂക്ഷവിമര്‍ശനവുമായി വിനയന്‍


ദുല്‍ഖര്‍ സല്‍മാനാണ് നിവിന്‍ പോളിക്ക് പുരസ്‌കാരം കൈമാറിയത്. ദുല്‍ഖറുമായുള്ള സൗഹൃദത്തെക്കുറിച്ചും ചടങ്ങില്‍ നിവിന്‍ സംസാരിച്ചു.

ജേക്കബിന്റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിവിന്‍ പോളിയെ മികച്ച നടനായി തെരഞ്ഞെടുത്തത്.

തന്റെ പുതിയ ചിത്രം റിച്ചി റിലീസിനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും നിവിന്‍ പങ്കുവെച്ചു.