എഡിറ്റര്‍
എഡിറ്റര്‍
മലയാളത്തിന് ഇനി ബ്രേക്ക്
എഡിറ്റര്‍
Friday 24th January 2014 10:04am

nivedha

മലയാളത്തിലും തമിഴിലും നിവേതയ്ക്ക് ആരാധകര്‍ ഏറെയാണ്.

തമിഴ് ചിത്രമായ ജില്ലയില്‍ മോഹന്‍ലാലിന്റെ മകളും വിജയ്‌യുടെ സഹോദരിയുമായി ലഭിച്ച വേഷം നിവേത ഗംഭീരമാക്കിയിട്ടുണ്ട്.

ചിത്രത്തില്‍ നന്നായി തന്നെ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞെന്നാണ് കരുതുന്നതെന്ന് നിവേത പറയുന്നു.

ലാലേട്ടന്റെയും വിജയ് അണ്ണയുടെയും കൂടെ ആദ്യമായാണ് അഭിനയിക്കുന്നത്. ആദ്യംകുറച്ചു ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, രണ്ടുപേരും നന്നായി സപ്പോര്‍ട്ട് ചെയ്‌തെന്നും നിവേദ പറയുന്നു.

മൂന്ന് വര്‍ഷം മുന്‍പു ചെയ്ത ‘പോരാളിഎന്ന ചിത്രം കണ്ടാണ് സംവിധായകന്‍ നേശന്‍ ഈ ചിത്രത്തിലേക്ക് വിളിച്ചത്. രണ്ടുസൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നത് അപൂര്‍വ ഭാഗ്യമാണ്.

അതുകൊണ്ട് തന്നെ രണ്ടാമതൊരു വട്ടം ചിന്തിക്കാതെ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം നല്‍കുകയായിരുന്നെന്നും നിവേത പറയുന്നു.
എങ്കിലും ഇനി മലയാളത്തിലേക്ക് അടുത്തൊന്നും ഇല്ലെന്നും താരം പറഞ്ഞു.

രണ്ടുതെലുങ്ക് സിനിമകള്‍ക്കു കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഉടന്‍ ഷൂട്ടിങ് ആരംഭിക്കും. അതിന് ശേഷം മാത്രമേ മലയാളം സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ.

‘ചാപ്പാകുരിശ്, ‘തട്ടത്തിന്‍മറയത്ത്, ‘റോമന്‍സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ലവേഷങ്ങള്‍ കിട്ടിയാല്‍ മലയാളത്തില്‍ വീണ്ടുമെത്തും- നിവേത പറയുന്നു.

Advertisement