തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ മുന്‍മന്ത്രി കെ.പി രാജേന്ദ്രനെതിരെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരന്റെ മൊഴി. കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ രാജേന്ദ്രന്‍ നിയമവിരുദ്ധമായി ഇടപെട്ടതായാണ് മൊഴി.

Ads By Google

കെ.പി രാജേന്ദ്രന്‍ റവന്യു മന്ത്രിയായിരിക്കെയാണ് ഭൂമിദാന വിഷയത്തില്‍ ഇടപെട്ടത്. ഭൂമിയുടെ പട്ടയ വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി നിവേദിത പറയുന്നു.

ഇതിനായി തന്നെ ചേംബറിലേക്ക് വിളിപ്പിച്ചെന്നും നിവേദിത പറയുന്നു.

ഹൈക്കോടതിയിലാണ് നിവേദിത പി.ഹരന്‍ മൊഴി നല്‍കിയത്. എന്നാല്‍ വിഷയത്തെ കുറിച്ച് കെ.പി രാജേന്ദ്രന്റെ പ്രതികരണം ലഭ്യമായിട്ടില്ല.