എഡിറ്റര്‍
എഡിറ്റര്‍
മൂന്നാം മുന്നണി സാധ്യമാണെന്ന് നിതീഷ് കുമാര്‍
എഡിറ്റര്‍
Thursday 13th June 2013 12:40pm

nitish-kumar

പാറ്റ്‌ന: മൂന്നാം മുന്നണിയുടെ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍.

നരേന്ദ്ര മോഡിക്കെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്തും സംഭവിക്കുമെന്നും തയാറായിരിക്കണമെന്നും ജെ.ഡി.യു പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

Ads By Google

ബി.ജെ.പിയില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ആശങ്കപ്പെടുത്തു ന്നതാണെന്ന് പറഞ്ഞ നിതീഷ് ബി.ജെ.പിയുമായി അടുത്തു തന്നെ ചര്‍ച്ചകള്‍ നടത്തുമെന്നും പറഞ്ഞു.

ബിഹാറിന് പ്രത്യേക പദവി അനുവദിക്കുകയാണെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തുറന്ന മനസാണുള്ളതെന്നും ഭാവിയില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതാക്കളായ എല്‍.കെ അഡ്വാനി, രാജ്‌നാഥ് സിംഗ്, മുരളി മനോഹര്‍ ജോഷി എന്നിവര്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ഇവരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോഡിയെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയതില്‍ വിയോജിച്ചാണ് നിതീഷ്‌കുമാര്‍ മുന്നണി വിടുമെന്ന സൂചനകള്‍ നല്‍കിയത്.

മമത ബാനര്‍ജിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സമാനമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ഒരുമിച്ച് പരിഹാരം കാണേണ്ട
വിഷയമാണിതെന്നുമായിരുന്നു മമതയുടെ പ്രതികരണമെന്നും നിതീഷ് പറഞ്ഞു.

മമതയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും പരസ്പരം മനസിലാക്കാന്‍ കഴിയുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പുതിയ മുന്നണി രൂപീകരിച്ച് കേന്ദ്രത്തില്‍ അധികാരത്തിലെത്താവുന്നതാണെന്നും നിതീഷ് പറഞ്ഞു.

Advertisement