എഡിറ്റര്‍
എഡിറ്റര്‍
ജെ.ഡി.യുവും എന്‍.ഡി.എയും വഴി പിരിഞ്ഞു
എഡിറ്റര്‍
Sunday 16th June 2013 2:24pm

nithish-kumar

ന്യൂദല്‍ഹി: എന്‍.ഡി.എയുവുമായുള്ള സഖ്യം ജനതദള്‍ യുണൈറ്റഡ് അവസാനിപ്പിച്ചു. ഇക്കാര്യം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് എന്‍.ഡി.എയുമായി സഖ്യമില്ലെന്ന് അറിയിച്ചു. എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനം ശരദ് യാദവും രാജിവെച്ചു.

എന്‍.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി നേരത്തേ തന്നെ ജെ.ഡി.യു പ്രഖ്യാപിച്ചതാണ്.  ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം ജെ.ഡി.യു തങ്ങളുടെ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു.

പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ജെ.ഡി.യു വ്യക്തമാക്കും. എന്തുകൊണ്ടാണ് എന്‍.ഡി.എയുമായി പിരിയുന്നതെന്നും ജെ.ഡി.യു ഇന്ന് പ്രഖ്യാപിക്കും.

Ads By Google

നിണ്ട പതിനേഴ് വര്‍ഷത്തെ ബന്ധമാണ് ജെ.ഡി.യു ഇന്ന് അവസാനിപ്പിച്ചിരിക്കുന്നത്. നരേന്ദ്ര മോഡിയെ ധൃതിപ്പെട്ട് ബി.ജെ.പിയുടെ നേതൃസ്ഥാനത്ത് കൊണ്ടുവന്നതാണ് ജെ.ഡി.യുവിന്റെ പിന്മാറ്റത്തിന് കാരണമെന്ന് എല്‍.കെ അദ്വാനി ആരോപിച്ചു. മോഡിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത് സഖ്യത്തിന് തിരിച്ചടിയായെന്നും മോഡി പറഞ്ഞു.

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ജെ.ഡി.യുവിന്റെ ആവശ്യം ബി.ജെ.പി അംഗീകരിച്ചിരുന്നില്ല. എന്‍.ഡി.എ വിടുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

വരുന്ന 19 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ബീഹാര്‍ ഗവര്‍ണറോട് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസ വോട്ട് തേടാനാണ് സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബീഹാറില്‍ 243 അംഗങ്ങളുള്ള നിയമസഭയില്‍ 118 സീറ്റുകളും ജെ.ഡി.യുവിനാണ്. ഭൂരിപക്ഷത്തിന് നാല് സീറ്റുകള്‍ മാത്രമാണ് ആവശ്യമുള്ളത്. സ്വതന്ത്രരുടെ പിന്തുണയുള്ളതിനാല്‍ ജെ.ഡി.യുവിന് വെല്ലുവിളിയുണ്ടാകില്ല. ജെ.ഡി.യു പിന്‍വലിയുന്നത് പ്രഖ്യാപിച്ചാല്‍ മാത്രമേ രാജി വെക്കൂ എന്ന നിലപാടിലായിരുന്നു ബി.ജെ.പി മന്ത്രിമാര്‍.

Advertisement