എഡിറ്റര്‍
എഡിറ്റര്‍
മോഡിയുടെ ഭിന്നിച്ചുള്ള ഭരണം ജനങ്ങള്‍ക്ക് വേണ്ട: ഗുജറാത്തില്‍ വികസനം ഇല്ലെന്നും നിതീഷ് കുമാര്‍
എഡിറ്റര്‍
Saturday 22nd June 2013 12:55am

nitish-kumar

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി.യുടെ പ്രചാരണസമിതി അധ്യക്ഷനുമായ നരേന്ദ്ര മോഡിയ്‌ക്കെതിരെ പടയൊരുക്കവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

രാജ്യം ഭിന്നിപ്പിച്ചുള്ള ഭരണത്തിന് എതിരാണെന്നും ഭിന്നിപ്പിച്ച് ഭരിക്കുക എന്നാണ് മോഡിയുടെ തന്ത്രമെന്നും നിതീഷ് കുറ്റപ്പെടുത്തി.

ഭിന്നിപ്പിക്കുന്ന നേതാവിനെയല്ല, ഒരുമിപ്പിക്കുന്ന നായകനെയാണ് രാജ്യത്തിന് ആവശ്യമെന്ന് നിതീഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

Ads By Google

രാജ്യത്ത് ഇന്നത്തെ സാഹചര്യത്തില്‍ ധ്രുവീകരണ രാഷ്ട്രീയം നിരുത്സാഹ പ്പെടുത്തേണ്ടതാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന വ്യക്തിയുടെ സ്വാധീനം ഉണ്ടാകരുത്.

ഗുജറാത്ത് മോഡല്‍ വികസനമെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ, എന്ത് വികസനമാണ് ഗുജറാത്തില്‍ ഉണ്ടായിട്ടുള്ളത്. പൊതുവെ വികസനം എത്തിയ നഗരങ്ങളില്‍ തന്നെയാണ് വീണ്ടും വികസപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നത്.

എന്നാല്‍ വികസനത്തിന്റെ കണിക പോലും എത്താത്ത പല ഗ്രാമങ്ങളും ഗുജറാത്തില്‍ ഉണ്ട്. അവിടേക്കായി ഒരു വികസന പ്ലാനും ഉണ്ടാക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ല. ഒരു ലീഡര്‍ എന്നു പറഞ്ഞാല്‍ അവര്‍ക്ക് എല്ലായിടത്തും ഒരുപോലെ ശ്രദ്ദിക്കാന്‍ കഴിയണം.

ഗുജറാത്ത് മാതൃക രാജ്യമൊട്ടാകെ സ്വീകരിക്കാവുന്നതല്ല. വന്‍കിട സ്ഥാപനങ്ങളുടെ വളര്‍ച്ചനിരക്ക് വര്‍ധിക്കുന്നതല്ല, പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതാണ് വികസനം അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്തില്‍ വികസനം അവകാശപ്പെടുന്നുണ്ട്. അവിടുത്തെ ഒരു ദിവസത്തെ മിനിമം കൂലി 100 രൂപയാണ്.

എന്നാല്‍ താരതമ്യേന ദരിദ്ര സംസ്ഥാനമായ ബീഹാറില്‍ പോലും അത് 162 രൂപയാണ്. സാധരക്കാരന്റെ പ്രതിനിധിയായി ഒരിക്കലും മോഡിയെ കാണാന്‍ സാധിക്കില്ലെന്നും നിതീഷ് തുറന്നടിച്ചു.

സഖ്യം വിപുലീകരിക്കാന്‍ കഴിയാത്തവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരരുതെന്ന് നേരത്തേതന്നെ ബി.ജെ.പി.യോട് ആവശ്യപ്പെട്ടിരുന്നു.

അയോധ്യ, ഏകീകൃത സിവില്‍ നിയമം, ഭരണഘടനയുടെ 370ാം വകുപ്പ് തുടങ്ങിയ തര്‍ക്കപ്രശ്‌നങ്ങള്‍ മാറ്റിവെക്കണമെന്ന ഉപാധിയോടെയാണ് 17 വര്‍ഷംമുമ്പ് ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയത്. ഈ ധാരണകളെല്ലാം തെറ്റിച്ചത് ബി.ജെ.പി.യാണെന്നും നിതീഷ് കുറ്റപ്പെടുത്തി.

ഗുജറാത്ത് കലാപത്തില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി മോഡിയെ മുന്‍നിര്‍ത്തി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഈയിടെയാണ് ജനതാദള്‍യു ബി.ജെ.പി. സഖ്യം വിട്ടത്.

ജെ.ഡിയു അവസരവാദികളാണെന്നും വഞ്ചിച്ചെന്നുമുള്ള ബി.ജെ.പി.യുടെ ആരോപണം അദ്ദേഹം തള്ളി.

Advertisement