ന്യൂദല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും ബി.ജെ.പിക്കുമെതിരേ ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍ ഗുജറാത്തില്‍ പ്രചാരണം നടത്തും.

Subscribe Us:

ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുമായി സഖ്യം തുടരാനാകുമെന്നും ഐക്യജനതാദള്‍ പ്രസിഡന്റ് ശരത് യാദവ് പറഞ്ഞു.

Ads By Google

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലെ ഘടകകക്ഷിയാണ് ജനതാദള്‍ യുണൈറ്റഡ്. ഗുജറാത്തിലും എന്‍.ഡി.എ മുന്നണി നിലനില്‍ക്കുമെന്നും എന്നാല്‍ ചില മണ്ഡലങ്ങളില്‍ സ്വന്തം നിലയില്‍ മത്സരിക്കേണ്ടതുണ്ടെന്നും ശരത് യാദവ് കൂട്ടിച്ചേര്‍ത്തു.

2010ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്താന്‍ നിതീഷ് കുമാര്‍ നരേന്ദ്രമോഡിയെ അനുവദിച്ചിരുന്നില്ല. 2010ല്‍ ബിഹാറിലെ കോസി വെള്ളപൊക്ക ദുരിത്വാശ്വാസ ഫണ്ടിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ സ്വീകരിക്കാതെ ബീഹാര്‍ സര്‍ക്കാര്‍ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെ നരേന്ദ്രമോഡിയെ എന്‍.ഡി.എ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിക്കുന്നതിനെതിരെ നിതീഷ്‌കുമാര്‍ പ്രത്യക്ഷമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എയാണ് തീരുമാനിക്കുകയെന്ന് കഴിഞ്ഞ ദിവസം ഐക്യ ജനതാദള്‍ വ്യക്തമാക്കിയിരുന്നു.