എഡിറ്റര്‍
എഡിറ്റര്‍
ഗഡ്കരിക്കെതിരെയുള്ള ആരോപണങ്ങള്‍ ആര്‍ക്കും അന്വേഷിക്കാമെന്ന് ബി.ജെ.പി
എഡിറ്റര്‍
Tuesday 23rd October 2012 3:31pm

ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ആര്‍ക്കും അന്വേഷിക്കാമെന്ന് ബി.ജെ.പി വാക്താവ് നിര്‍മല സീതാരാമന്‍. ഗഡ്കരിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഏത് തരത്തിലുള്ള അന്വേഷണത്തിനും പാര്‍ട്ടി തയ്യാറാണെന്നുമാണ് പാര്‍ട്ടി നിലപാട്.

Ads By Google

മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കേ റോഡ് നിര്‍മാണക്കരാര്‍ ഗഡ്ക്കരി ഐ.ആര്‍.ബിക്ക് നല്‍കിയെന്നും ഇതിന് പ്രത്യപകാരമായി രണ്ട് വര്‍ഷത്തിന് ശേഷം ഗഡ്കരിയുടെ കമ്പനിക്ക് ഐ.ആര്‍.ബി 165 കോടി രൂപ വായ്പ നല്‍കിയെന്ന് ചൊവ്വാഴ്ച ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗഡ്ക്കരി മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഭൂമി തട്ടിപ്പ് നടത്തിയതായി അഴിമതി വിരുദ്ധ ഇന്ത്യ നേതാവ് കെജ്‌രിവാളും ആരോപിച്ചിരുന്നു. നിതിന്‍ ഗഡ്കരിക്കെതിരെയുള്ള ആരോപണങ്ങള്‍ ഏത് ഏജന്‍സിയെ കൊണ്ട് വേണമെങ്കിലും അന്വേഷിക്കാമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. അതേസമയം, ഗഡ്കരിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Advertisement