എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി അധ്യക്ഷനായി വീണ്ടും നിതിന്‍ ഗഡ്കരി
എഡിറ്റര്‍
Friday 28th September 2012 2:28pm

ഹരിയാന: ബി.ജെ.പി അധ്യക്ഷനായി വീണ്ടും നിതിന്‍ ഗഡ്കരിയെ തിരഞ്ഞെടുത്തു. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് ഗഡ്ക്കരിക്ക് ദേശീയ അധ്യക്ഷനായി തുടരാന്‍ സാഹചര്യമൊരുക്കിയത്.

സൂരജ്ഖണ്ഡില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ മുന്‍ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് പാര്‍ട്ടി ഭരണഘടനയിലെ 21-ാം വകുപ്പ് ഇതിനായി ഭേദഗതി ചെയ്ത് പ്രമേയം അവതരിപ്പിച്ചത്.

Ads By Google

സ്വാഭാവികമായി ആരും രണ്ടാമൂഴത്തിന് നിയോഗിക്കപ്പെടില്ലെന്ന ഉപാധിയോടെയാണ് പാര്‍ട്ടി ഭരണഘടനാഭേദഗതി അവതരിപ്പിച്ചത്. നേരത്തെ മുംബൈയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ ഈ ഭേദഗതി അംഗീകരിച്ചിരുന്നു. മുന്‍ അധ്യക്ഷനായ രാജ്‌നാഥ് സിംഗാണ് ഗഡ്ക്കരിയുടെ പേര് വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

Advertisement