Categories

സ്വാമി നിത്യാനന്ദ ആശ്രമമേധാവി സ്ഥാനമൊഴിഞ്ഞു

Swami Nithyananda ബാംഗ്ലൂര്‍ : തമിഴ് നടി രഞ്ജിതയുമായി വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടതിലൂടെ വിവാദത്തിലായ സ്വാമി നിത്യാനന്ദ ധ്യാനപീഠം ആശ്രമത്തിന്റെ മേധാവി സ്ഥാനമൊഴിഞ്ഞു. ആചാര്യന്മാരുടെ നിര്‍ദേശപ്രകാരം കുറേക്കാലത്തേക്ക് ഏകാന്തമായ ആധ്യാത്മിക ജീവിതം നയിക്കാനാണ് ധ്യാനപീഠവും അതോടനുബന്ധിച്ചുള്ള ട്രസ്റ്റുകളില്‍ നിന്നും രാജിവെക്കുന്നതെന്നും സ്വാമി നിത്യാനന്ദ അറിയിച്ചു.

എന്നെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഹരിദ്വാറിലെ മഹാകുംഭമേളയ്‌ക്കെത്തിയ ആചാര്യന്മാരുമായി ഞാന്‍ പങ്കുവെച്ചിരുന്നു. യഥാര്‍ഥത്തില്‍ നടന്ന വസ്തുതകളും പ്രചരിച്ച വാര്‍ത്തകളും അവരോട് പറഞ്ഞു. ഭാവികാര്യങ്ങളില്‍ അവരുടെ മാര്‍ഗനിര്‍ദേശം അഭ്യാര്‍ഥിക്കുകയും ധാര്‍മ്മിക പിന്തുണ തേടുകയും ചെയ്തു.
കുറേക്കാലത്തേക്ക് ഏകാന്തമായ ആധ്യാത്മിക ജീവിതം നയിക്കാനാണ് അവര്‍ നിര്‍ദേശിച്ചത്. തന്റെ വെബ് സൈറ്റിലൂടെ അദ്ദേഹം അനുയായികളെ അറിയിച്ചു.

നിത്യാനന്ദയും സിനിമാ നടി രഞ്ജിതയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്. രഞ്ജിതക്ക് പുറമെ തമിഴ് നടിയായ യുവറാണിയുമായും സ്വാമിക്ക് ബന്ധമുണ്ടെന്ന വാര്‍ത്തയും അടുത്ത് പുറത്ത് വന്നിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.