എഡിറ്റര്‍
എഡിറ്റര്‍
നിത്യ ഇനി ഗായികയുടെ റോളില്‍
എഡിറ്റര്‍
Saturday 30th June 2012 2:49pm

അടുത്ത കാലത്തായി മലയാളത്തിലെ നടിമാരും നടന്മാരുമൊക്കെ പാടി അഭിനയിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഈ വഴി പിന്തുടരുകയാണ് യുവതാരം നിത്യാ മേനോനും. മംമ്തയ്ക്കും രമ്യാ നമ്പീശനും ശേഷം അഭിനയിക്കാന്‍ മാത്രമല്ല പാടാനും തനിക്കറിയാമെന്ന് തെളിയിക്കാനാണ് നിത്യയുടെ തീരുമാനമെന്നു തോന്നുന്നു.

കുഞ്ചാക്കോ ബോബനെ നായകനാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പോപ്പിന്‍സിലാണ് നിത്യ ഗായികയാകുന്നത്. നിത്യ തന്നെയാണ് ചിത്രത്തിലെ നായികയും. രതീശ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

മലയാളത്തില്‍ പാടുന്നതിന് മുമ്പ് രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ നിത്യ പാടിയിട്ടുണ്ട്.

പാട്ടുപാടി മംമ്തയും രമ്യയും നേടിയ പ്രശസ്തി ഇനി നിത്യക്ക് കൂടി ലഭിക്കുമോയെന്ന്  കാത്തിരിന്നു കാണാം.

ജയപ്രകാശ് കുളൂരിന്റെ നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് പോപ്പിന്‍സ്. സ്ത്രീ പുരുഷ ബന്ധങ്ങളുടെ വൈകാരിക തലമാണ് ചിത്രത്തിന്റെ പ്രമേയം. അനൂപ് മേനോന്‍, ആന്‍ അഗസ്റ്റിന്‍, ജയസൂര്യ, മേഘ്‌ന രാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisement