‘ശരിക്കും പറഞ്ഞാല്‍ ഇത് അപക്വവും ബാലിശവുമായി പെരുമാറ്റമാണ്. കുറേ പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ഇത്ര ചെറിയൊരു സംഭവത്തെ എടുത്തിട്ട് അവര്‍ ഇത്രവലിയ, വിലക്ക് എന്നൊക്കെ പറയുന്നത് ന്യായീകരിക്കാനാവില്ല.’

‘എന്റെ കൂടെ ജോലിചെയ്യാന്‍ ഇഷ്ടപ്പെടുന്ന നിര്‍മ്മാതാക്കള്‍ ഇനിയും വരും. ഈ വിലക്ക് വലിയ തടസമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. ഇതിനെതിരെ പൊരുതുന്നത് തുടരും. യഥാര്‍ത്ഥത്തില്‍ ഞാനാരാണ് അതേ പോലെ തന്നെ നിലനില്‍ക്കും. ഇവര്‍ക്കുവേണ്ടി ഞാന്‍ പെരുമാറാന്‍ പോകുന്നില്ല. ഞാന്‍ ഞാനായി തന്നെ നിലനില്‍ക്കും. ഞാന്‍ മറ്റെന്തിനെക്കാളും എന്റെ ജോലിയെയാണ് ആദരിക്കുന്നത്.’