എഡിറ്റര്‍
എഡിറ്റര്‍
ജ്യോതിക പിന്‍മാറി ; വിജയ് 61 ല്‍ നിത്യാ മേനോന്‍
എഡിറ്റര്‍
Wednesday 8th February 2017 3:47pm

nithyamenon

അറ്റ്‌ലിയുടെ വിജയ് 61 എന്ന ചിത്രത്തില്‍ നിന്നും ജ്യോതിക പിന്‍മാറിയതിന് പിന്നാലെ ചിത്രത്തില്‍ നായികയായി നിത്യാമേനോന്‍ എത്തുന്നു. നിത്യയുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

നിത്യമേനോന്‍ ചിത്രത്തിനായി കരാര്‍ ചെയ്തുകഴിഞ്ഞെന്നും അടുത്തയാഴ്ച തന്നെ നിത്യയുടെ ഭാഗം ഷൂട്ട് ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. നിത്യാമേനോനെ സിനിമയ്ക്കായി സമീപിച്ച കാര്യം പ്രൊഡക്ഷന്‍ ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്.

ചിത്രത്തില്‍ കാജല്‍ അഗര്‍വാളും സാമന്തയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു.


Dont Miss ജയലളിതയുടെ മരണത്തില്‍ സംശയമുണ്ട്: ശശികലയെ പുറത്താക്കണം; ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പനീര്‍ശെല്‍വം


വിജയും ജ്യോതികയും ഈചിത്രത്തില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശമായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാനായി ആദ്യം ജ്യോതിക സമ്മതം നല്‍കിയിരുന്നെങ്കിലും പിന്നീട് അവര്‍ പിന്‍മാറുകയായിരുന്നു.

തിരക്കഥയിലെ ചില അഭിപ്രായവ്യത്യാസങ്ങളാണ് ജ്യോതികയെ പിന്‍മാറ്റത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖുഷി, തിരുമലൈ എന്നീ വിജയചിത്രങ്ങളിലെ ഹിറ്റ് ജോഡികളായിരുന്നു വിജയും ജ്യോതികയും.

Advertisement