ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി വിവാദത്തില്‍ ബി.ജെ.പിയും പ്രതിരോധത്തില്‍. കല്‍ക്കരിപ്പാടം പാട്ടത്തിന് ലഭിച്ചവരില്‍ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിയുടെ അനുയായി അജയ് സഞ്ചേതിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുതിയ ആരോപണം.

Ads By Google

എന്നാല്‍ പുതിയ ആരോപണം സംബന്ധിച്ച ഏത് ആരോപണവും നേരിടാന്‍ തയ്യാറാണെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.

കല്‍ക്കരിപാട്ടം അനുവദിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും ചട്ടംമറികടന്ന് എന്തെങ്കിലും നടന്നാല്‍ അതില്‍ അന്വേഷണം നടത്തണമെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.