ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് ബി ജെ പി പ്രസിഡന്റ് നിതിന്‍ ഗഡ്ക്കരി. അഴിമതിയാരോപണങ്ങളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷിക്കണമെന്നും ഗഡ്ക്കരി ആവശ്യപ്പെട്ടു.

70,000 കോടി രൂപ ഗെയിംസിനായി ചിലവാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനപങ്കും പലരുടേയും സ്വിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ ഇത്തരം നീക്കങ്ങള്‍ നടക്കില്ല. വിവിധ ഏജന്‍സികള്‍ നടക്കുന്ന അന്വേഷണം പര്യാപ്തമല്ലെന്നും സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയുടെ അന്വേഷണം ആവശ്യമാണെന്നും ഗഡ്ക്കരി ആവശ്യപ്പെട്ടു.