ന്യൂദല്‍ഹി: ബി ജെ പി നേതാവ് ജസ്വന്ത് സിംഗുമായി ബന്ധപ്പെട്ട ജിന്നവിവാദം അടഞ്ഞ അധ്യായമാണെന്ന് ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗാഡ്ക്കരി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് ജസ്വന്ത് സിംഗെന്നും ജിന്നയെക്കുറിച്ചുള്ളത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഗാഡ്ക്കരി പറഞ്ഞു.

ജസ്വന്ത് സിംഗ് തിരിച്ചുവന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഒരുപാട് നേതാക്കളുള്ളതിനാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും ദേശീയ ചാനലിനനുവദിച്ച അഭിമുഖത്തില്‍ ഗഡ്ക്കരി പറഞ്ഞു.