പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ദേബാനന്ദ കോന്‍വര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ട്ടി അനുഭാവികളും അണികളുള്‍പ്പെടെ വന്‍ ജനാവലി എത്തിയിരുന്നു.

ബീഹാറിന്റെ മുപ്പത്തിനാലാം മുഖ്യമന്ത്രിയാണ് നിതീഷ്.