ന്യൂദല്‍ഹി: നിതാരികൊലക്കേസില്‍ സുപ്രീംകോടതി സുരീന്ദര്‍സിംഗ് കൊലിക്ക് വധശിക്ഷ. 18 കുട്ടികളെ കോഹ്‌ലി വധിച്ചു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ശിക്ഷവിധിച്ചിരിക്കുന്നത്.

നേരത്തേ ദീപാലിയെന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സുരീന്ദര്‍ സിങ് കൊലിക്ക് പ്രത്യേക സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിതാരിക്കേസില്‍ കോലിക്കു കിട്ടുന്ന മൂന്നാമത്തെ വധശിക്ഷയായിരുന്നു ഇത്. നേരത്തെ ആരതി എന്ന ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലും പതിനാലുകാരിയായ റിമ്പ ഹല്‍ദറിന്റെ കൊലപാതക്കേസിലും സുരീന്ദര്‍ കൊലിക്ക് വധശിക്ഷ ലഭിച്ചിരുന്നു.

നിതാരികൂട്ടക്കൊല
നോയ്ഡയിലെ നിതാരിയില്‍ പെണ്‍കുട്ടികളെയും യുവതികളെയുമടക്കം പത്തൊന്‍പതുപേരെ ബലാംത്സംഗം ചെയ്തുകൊന്ന കേസാണ് നിതാരി കൊലപാതക പരമ്പര എന്നറിയപ്പെടുന്നത്. ഇവരുടെ ശരീരാവശിഷ്ടങ്ങള്‍ ഓടയില്‍ നിന്നുകണ്ടെത്തുകയായിരുന്നു.

2006 ഡിസംബറില്‍ നോയ്ഡ സെക്ടര്‍ 31ലെ പാന്ഥറിന്റെ ഡി അഞ്ച് ബംഗ്ലാവിന്റെ പിന്നിലുള്ള ഓടയില്‍ നിന്ന് 15 തലയോട്ടികളും എല്ലുകളും ലഭിച്ചു. 15 കുട്ടികളുടേയും നാലു യുവതികളുടേയും തലയോട്ടകളാണ് ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ആകെ പത്തൊന്‍പതുകേസാണ് നിതാനി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തത്. ഇതില്‍ പതിനാറ് കേസുകളുടെ കുറ്റപത്രം സി.ബി.ഐ സമര്‍പ്പിച്ചു. ഇതില്‍ മൂന്നുകേസുകള്‍ തെളിവുകളുടെ അഭാവം കൊണ്ട് വിചാരണയ്ക്കുമുന്‍പ് അവസാനിപ്പിച്ചു.