എഡിറ്റര്‍
എഡിറ്റര്‍
നിതാഖത് കാലാവധി ഇന്നവസാനിക്കും
എഡിറ്റര്‍
Sunday 3rd November 2013 10:22am

nithakath

സൗദി അറേബ്യ: സൗദി അറേബ്യയില്‍ ##നിതാഖത് കാലാവധി ഇന്നവസാനിക്കും. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികളാണ് മതിയായ രേഖകള്‍ ശരിയാകാതെ ഇപ്പോഴും സൗദിയില്‍ ഉള്ളത്.

നിതാഖതിന് ഏഴ് മാസത്തോളം കാലാവധി ലഭിച്ചിരുന്നെങ്കിലും പലര്‍ക്കും എക്‌സിറ്റ് രേഖപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. ഫൈനല്‍ എക്‌സിറ്റ് ലഭിക്കാതെ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഒട്ടേറെപ്പേരാണുള്ളത്.

നാളെ മുതല്‍ കടുത്ത പരിശോധന നടത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷാ വിഭാഗവും ചേര്‍ന്നുള്ള സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

സൗദിയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും മതിയായ രേഖകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് വരെ പരിശോധന തുടരും. ഇതിനായി ആയിരം പേരെ കൂടി പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

പരിശോധന നടത്താനായി പരിശോധകര്‍ക്ക്  രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും സൗകര്യമൊരുക്കണമെന്നും സൗദി ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. യഥാര്‍ഥ ഇഖാമയോ പാസ്‌പോര്‍ട്ടോ ഇല്ലാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കാത്തവര്‍ക്കായി ഇന്ത്യന്‍ എംബസി പ്രത്യേക രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളും തുറന്നിരുന്നു.

അതേസമയം, നാട്ടിലേക്ക് തിരിച്ചുവരുന്ന മലയാളികളുടെ ചിലവ് സര്‍ക്കാര്‍ വഹിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Advertisement