എഡിറ്റര്‍
എഡിറ്റര്‍
നിതാഖാത്: യാത്രാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കെ.സി ജോസഫ്
എഡിറ്റര്‍
Tuesday 5th November 2013 8:55pm

joseph1

തിരുവനന്തപുരം: നിതാഖത് മൂലം നാട്ടില്‍ തിരിച്ചെത്തുന്നവരുടെ യാത്രാചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് അറിയിച്ചു.

നിതാഖത് നിയമം നടപ്പാക്കുന്നതിന് നല്‍കിയ ഇളവ് കാലത്ത് അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് സൗജന്യവിമാന ടിക്കറ്റ് നല്‍കുന്നത്.

നിതാഖത് നിയമം നടപ്പാക്കുന്നതിന് സൗദി ഭരണകൂടം നല്‍കിയ ഇളവുസമയം നവംബര്‍ മൂന്നിന് അവസാനിച്ചിരുന്നു. ഈ സൗഹചര്യത്തില്‍ മന്ത്രി കെ.സി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് യാത്രാചിലവ് സംബന്ധിച്ച തീരുമാനമെടുത്തത്.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച പ്രാദേശിക ഉപദേശക സമിതികള്‍ വഴിയാണ് സൗജന്യ വിമാന ടിക്കറ്റിന് അപേക്ഷിക്കേണ്ടത്. മുന്‍ഗണനപ്രകാരമായിരിക്കും അപേക്ഷകള്‍ പരിഗണിക്കുക.

അപേക്ഷകര്‍ ഇളവുകാലത്ത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. നാടുകടത്തല്‍ കേന്ദ്രമായ തഹ്‌റീലിന്‍ വിരലടയാളം നല്‍കി എക്‌സിറ്റ് പാസ് നേടുന്നവര്‍ക്കായിരിക്കും മുന്‍ഗണന.

ഇന്ത്യന്‍ സൗദി സര്‍ക്കാരുകളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും പദ്ധതി.

Advertisement