എഡിറ്റര്‍
എഡിറ്റര്‍
നിതാഖാത്: വിദേശികള്‍ക്ക് വിസനല്‍കാന്‍ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം
എഡിറ്റര്‍
Tuesday 11th June 2013 12:26am

nithakhat-kuwait

ന്യൂദല്‍ഹി: വിദേശ പൗരന്മാര്‍ക്ക് വിസ നല്‍കാന്‍ സൗദിയിലെ പാസ്‌പോര്‍ട്ട് വകുപ്പ് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

സൗദിയില്‍ അനധികൃത തൊഴിലാളികള്‍ക്ക് മടങ്ങാന്‍ നല്‍കിയ അവസാനദിവസം അടുത്തുവരുന്തോറും പാസ്‌പോര്‍ട്ട് ഓഫീസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ തിരക്ക് കുറയ്ക്കാനാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

Ads By Google

ജൂലായ് മൂന്ന് അടുത്തുവരുന്തോറും പാസ്‌പോര്‍ട്ട് ഓഫീസില്‍ ക്യൂ നീളുകയാണ്. ഇത് ജീവനക്കാര്‍ക്കും ജോലിഭാരമുണ്ടാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വിദേശ അപേക്ഷകര്‍ ഇതില്‍ തങ്ങളുടെ ഇഖാമ നമ്പര്‍ അടിക്കണം. തുടര്‍ന്ന് ഇതിനോടനുബന്ധിച്ചുള്ള മെഷീനില്‍ അപേക്ഷകന്റെ രണ്ടുവിരലുകള്‍ സ്‌കാന്‍ചെയ്യും.

വിരലുകള്‍ ഇഖാമ ഉടമയുടേതുതന്നെയെന്ന് ഉറപ്പായാല്‍ മെഷീന്‍ അപേക്ഷകന് ഒരു യൂസര്‍നെയിമും പാസ്‌വേര്‍ഡും നല്‍കും. ഇതുപയോഗിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കയറി വിസയ്ക്ക് അപേക്ഷിക്കാം.

ക്യൂ നില്‍ക്കാതെയും ഫോറം പൂരിപ്പിക്കല്‍ തുടങ്ങിയ നടപടിക്രമങ്ങളില്ലാതെയും വിസ ലഭിക്കുമെന്ന മെച്ചവും അപേക്ഷകര്‍ക്കുണ്ട്.

ഇതിനായി അപേക്ഷ പൂരിപ്പിക്കുകയോ ഫോട്ടോ, മറ്റുരേഖകള്‍ എന്നിവ സമര്‍പ്പിക്കുകയോ വേണ്ട.

ഈ സേവനത്തിന് പാസ്‌പോര്‍ട്ട് വകുപ്പ് 200 സൗദി റിയാല്‍ ഈടാക്കുന്നുണ്ട്. ഇത് ബാങ്കുവഴിയോ എ.ടി.എം. മെഷീന്‍ വഴിയോ അടയ്ക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം ഇപ്പോള്‍ വന്‍ വിജയമാണെന്നാണ് വകുപ്പും അപേക്ഷകരും പറയുന്നത്.

Advertisement