എഡിറ്റര്‍
എഡിറ്റര്‍
നിതാഖത് :സൗദിയില്‍ അയ്യായിരത്തിലേറെ പേര്‍ പിടിയില്‍
എഡിറ്റര്‍
Wednesday 6th November 2013 2:02am

nitaqat

ജിദ്ദ: അനധികൃത താമസക്കാരെ ഒഴിവാക്കാനായി സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിതാഖത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശോധനയില്‍ 5000ത്തിലേറെ വിദേശികള്‍ പിടിയിലായി.

താമസവും തൊഴിലും നിയമാനുസൃതമാക്കുന്നതിന് സൗദി രാജാവ് കല്‍പ്പിച്ച ഇളവുകാലം നവംബര്‍ മൂന്നിന് അവസാനിച്ചിരുന്നു. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച്ച മുതല്‍ ഊര്‍ജിത പരിശോധനയും നടന്നിരുന്നു.

തിങ്കളാഴ്ച്ചയെ അപേക്ഷിച്ച് ചൊവ്വാഴ്ച്ച കൂടുതല്‍ ചെക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. ഹജ്, ഉംറ വിസകളില്‍ എത്തി അനധികൃതമായി ജോലി ചെയ്തു വരികയായിരുന്ന നൂറ് കണക്കിനാളുകളെയാണ് ജിദ്ദ, മക്ക എന്നിവയുള്‍പ്പെട്ട പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്ന് പിടികൂടിയത്.

വടക്കന്‍ മേഖലയിലെ തബ്ദക്കില്‍ നിന്ന് 100 പേരും കിഴക്കന്‍ മേഖലയിലെ ജിസാനില്‍ നിന്ന 2200 പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

പരിശോധനയും രണ്ട് രീതിയിലാണ് നടക്കുന്നത്. പാര്‍ക്ക്, നിരത്തുകള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആഭ്യന്തരമന്ത്രാലയ അധികൃതരും കമ്പനികളിലും മറ്റ് സ്ഥാപനങ്ങളിലും തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരുമാണ് പരിശോധിക്കുന്നത്.

പരിശോധനക്കായി സ്ഥാപനത്തില്‍ പ്രവേശിക്കും മുന്‍പേ പരിശോധകര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

വിദേശതൊഴിലാളികള്‍ അതേ സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ തന്നെ ഉള്ളവരാണോ,  വിദേശികളുടെ ബിനാമി ബിസിനസാണോ, വ്യാജ സൗദിവല്‍ക്കരണം ഉണ്ടോ എന്നതൊക്കെയാണ് പരിശോധകര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യങ്ങള്‍.

തിങ്കളാഴ്ച്ച മുതലാണ് സൗദിയില്‍ നിതാഖത് നിയമം കര്‍ശനമാക്കിയത്. തുടര്‍ന്നും പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തും.

Advertisement