എഡിറ്റര്‍
എഡിറ്റര്‍
ബജാജ്- നിസാന്‍ കൂട്ടുകെട്ട് വഴിപിരിയുന്നു
എഡിറ്റര്‍
Wednesday 26th September 2012 4:59pm

ദല്‍ഹി: തങ്ങളുടെ പുതിയ സംരംഭമായ ‘ചിലവുകുറഞ്ഞ കാര്‍’ പദ്ധതിയില്‍ ബജാജുമായി ഇനി സഹകരിക്കില്ലെന്ന് ജപ്പാനിലെ കാര്‍ നിര്‍മ്മാണക്കമ്പനിയായ നിസാന്‍ വ്യക്തമാക്കി. ബജാജുമായുള്ള പാട്ണര്‍ഷിപ്പ് ഒഴിവാക്കാന്‍ പ്രത്യേക കാരണമൊന്നുമില്ലെന്ന് നിസാന്‍ പറഞ്ഞു. എന്നാല്‍ ബജാജ് ഈ കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നാണ് ബജാജ് ഗ്രൂപ്പിന്റെ മേധാവി പറയുന്നത്.

Ads By Google

2009 മുതലാണ് നിസാനും ബജാജും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. അന്നുതന്നെ പുതിയ സാങ്കേതിക വിദ്യയോട് കൂടിയ വളരെ ചെലവ് കുറഞ്ഞ കാറുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. 2010 ല്‍ ഇത്തരം കാറുകള്‍ നിര്‍മ്മിക്കാന്‍ ബജാജുമായി കരാറുണ്ടാക്കി അതില്‍ നിസാന്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.

അതിനുശേഷമാണ് RE 60 മോഡല്‍ കാറുകള്‍ നിര്‍മ്മിക്കുവാന്‍ ബജാജ് തീരുമാനിച്ചത്. നിസാന്റെ ഇത്തരം മോഡലുകളും ഇന്ത്യന്‍ ആഗോള വിപണിയില്‍ വിറ്റഴിച്ചു. എന്നാല്‍ ആ പാട്ണര്‍ഷിപ്പ് വിജയം കണ്ടില്ല.

ഈ വര്‍ഷം ജനുവരിയില്‍ പുതിയ പദ്ധതിയുമായി ബജാജ് മുന്നോട്ട് വന്നു. ചെറിയ ടയറുകളുള്ള കാറുകള്‍ നിര്‍മ്മിക്കുവാനാണ് പദ്ധതി. ഗ്രാമപ്രദേശത്ത് സുഗമമായി ഉപയോഗിക്കാവുന്ന കാറുകളാണ് ബജാജിന്റെ പുതിയ സംരംഭം.

Advertisement