ന്യൂദല്‍ഹി: നിസാന്‍ മോട്ടോഴ്‌സിന്റെ സെപ്റ്റംബറിലെ വില്‍പ്പനയില്‍ വര്‍ധനവ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വില്‍പനയില്‍ എഴുപത്തിമൂന്ന് ശതമാനം വര്‍ധനവാണ് ഉണ്ടായത്. സെപ്റ്റംബറില്‍ 2,176 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 1,256 യൂണിറ്റ് മാത്രമായിരുന്നു.

ചെറുകാറായ മൈക്രക്ക് ലഭിച്ച വന്‍ സ്വീകാര്യതയാണ് നിസാന്റെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവുണ്ടാകാന്‍ കാരണമായത്. സെപറ്റംബറില്‍ 1,475 മൈക്രോയാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തിലിത് 1,183 യൂണിറ്റായിരുന്നു. കഴിഞ്ഞ തവണത്തെക്കാല്‍ ഇരുപത്തി അഞ്ച് ശതമാനം വര്‍ദ്ധവാണുണ്ടായത്. നിസാന്‍ എക്‌സ ട്രയല്‍, നിസാന്‍ ടീന, എന്നിവയാണ് വിറ്റഴിക്കപ്പെട്ട മറ്റ് രണ്ട് പ്രധാന മോഡലുകള്‍.

കമ്പനി സെപ്റ്റംബര്‍ 20ന് ഇന്ത്യയില്‍ പുറത്തിറക്കിയ ഇടത്തരം സെഡാന്‍ കാറായ സെഡാന്‍ സണ്ണിക്കും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. ഇതിനകം 659 കാറുകള്‍ക്ക ബുക്കിംങ് ലഭിച്ചതായും ഈ ആഴ്ച തന്നെ ഇവ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.