കൊച്ചി: നിസാന്റെ ഏറ്റവും പുതിയ മോഡലായ മൈക്രയുടെ ഡീസല്‍ മോഡല്‍ കൊച്ചിയില്‍ പുറത്തിറക്കി. ഇന്ത്യയില്‍ കമ്പനിയുടെ പ്രഥമസംരംഭമാണ് മൈക്ര.

കഴിഞ്ഞ ജൂലൈയില്‍ മൈക്രയുടെ പെട്രോള്‍ കാര്‍ നിരത്തിലിറക്കിയിരുന്നു.തുടര്‍ന്ന് നല്ല പ്രതികരണമാണ് വാഹനപ്രേമികളുടെ ഭാഗത്തുനിന്നും മൈക്രയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് മൈക്രയുടെ ഡീസല്‍ മോഡല്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മൈക്ര xv, xv പ്രീമിയം എന്നീ രണ്ടുശ്രേണികണിലായാണ് ഡീസല്‍ മോഡല്‍ പുറത്തിറക്കുക. ആറു വിവിധ നിറങ്ങളിലുള്ള കാറിന് 23 കി.മീ.ലിറ്റര്‍ ഇന്ധനദൈര്‍ഘ്യം ഉണ്ടാവും.