എഡിറ്റര്‍
എഡിറ്റര്‍
നിസ്സാന്‍ ഇവാലിയ ഇന്ത്യന്‍ റോഡുകളില്‍ വില 8.49 ലക്ഷം
എഡിറ്റര്‍
Tuesday 25th September 2012 3:56pm

ന്യൂദല്‍ഹി: നിസ്സാന്‍ ഇവാലിയ ഇനി ഇന്ത്യന്‍ റോഡുകളിലും. ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ തങ്ങളുടെ പുതിയ മോഡല്‍ ഇന്നാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. 8.49 ലക്ഷം മുതല്‍ 9.99 ലക്ഷം വരെയാണ് ഇതിന്റെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Ads By Google

7 സീറ്റുകളുള്ള ഡീസല്‍ എഞ്ചിന്‍ നിസ്സാന്‍ ഇവാലിയ നാല് വാരിയന്റുകളിലാണ് എത്തുന്നത്. 1.5 ലിറ്ററാണ് ഇതിന്റെ എഞ്ചിന്‍ കപ്പാസിറ്റി.

പ്രതിവര്‍ഷം രണ്ട് കാറുകളുമായി നിസ്സാന്‍ എത്തുമെന്ന് ഇവാലിയയെ വിപണിയില്‍ അവതരിപ്പിച്ച് കൊണ്ട് നിസ്സാന്‍ മോട്ടോര്‍ വൈസ് പ്രസിഡന്റ് ടോറു ഹസേഗാവ പറഞ്ഞു.

ഇവാലിയയിലൂടെ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനാണ് നിസ്സാന്‍ പദ്ധതിയിടുന്നത്. ടൊയോട്ട ഇന്നോവ, മഹീന്ദ്ര സ്‌കൈലോ, മാരുതി സുസൂക്കി എട്രിഗ എന്നിവയ്ക്കാവും ഇവാലിയ വെല്ലുവിളി ഉയര്‍ത്തുക.

Advertisement