Categories

ഈ-കാര്‍ ഇ­നി ഗള്‍­ഫ് രാ­ജ്യ­ങ്ങ­ളി­ലേക്കും

അ­ബു­ദാ­ബി: മ­രു­ഭൂ­മി­യി­ലേ­ക്കു മ­ണല്‍ കയ­റ്റി അ­യ­ക്കു­കയോ? എ­ണ്ണ­സ­മ്പ­ന്ന രാ­ഷ്ട്ര­മാ­യ ഗള്‍­ഫി­ലേ­ക്ക് ഇ­ല­ക്ട്രി­ക് കാര്‍ (ഈ-കാര്‍) ക­ട­ന്നു­വ­രു­ന്ന­തി­നെ­ക്കു­റി­ച്ചു കേള്‍­ക്കു­മ്പോള്‍ എല്ലാ­വ­രു­ടേയും മ­ന­സ്സില്‍ ഉ­യ­രുന്ന ചോ­ദ്യ­മാ­ണിത്. എ­ഴു­തി­ത്ത­ള്ളാന്‍ വ­ര­ട്ടെ, യൂ­റോ­പ്പിലും അ­മേ­രി­ക്ക­യി­ലും പോ­ലെ ഗള്‍­ഫിലും കാര്‍ പു­റ­ത്തി­റ­ക്കാ­നാ­ണ് ‘നി­സാന്‍’ ഗ്രൂ­പ്പി­ന്റെ നീ­ക്കം.

സര്‍­ക്കാ­റി­ന്റെ സ­ഹാ­യ­ത്തോടെ ഈ-കാര്‍ പദ്ധ­തി ആ­രം­ഭി­ക്കാ­നാ­ണ് നീ­ക്ക­മെന്ന് നി­സാന്‍ ആന്‍­ഡ് റി­നാള്‍­ട്ട് സി ഇ ഒ കാര്‍­ലോ­സ് ഗോ­സന്‍ പ­റ­ഞ്ഞു. കു­റ­ഞ്ഞ പ­രി­സ്ഥി­തി മ­ലി­നീ­ക­ര­ണ­മു­ണ്ടാ­ക്കു­ന്ന ഈ-കാ­റി­നെ വാ­ഹ­ന­പ്രേ­മി­കള്‍ ഇ­രു­കൈയ്യും നീ­ട്ടി സ്വീ­ക­രി­ക്കു­മെ­ന്നാ­ണ് ക­മ്പ­നി­യു­ടെ പ്ര­തീക്ഷ.

ഈ­വര്‍­ഷം അ­വ­സാ­ന­ത്തോടെ ഈ-കാര്‍ നി­ര­ത്തി­ലി­റ­ക്കാ­നാ­ണ് ക­മ്പ­നി­യു­ടെ തീ­രു­മാ­നം. ഒ­രുത­വ­ണ ചാര്‍­ജ്ജ് ചെ­യ്­താല്‍ 160 കി.മീ വ­രെ മൈ­ലേ­ജ് ല­ഭി­ക്കു­ന്ന കാ­റി­ന്റെ ബാറ്റ­റി ലി­തി­യം കൊ­ണ്ടാ­ണ് നിര്‍­മ്മി­ച്ചി­രി­ക്കു­ന്നത്‌ . മ­ണി­ക്കൂ­റില്‍ 140 കി.മീ വ­രെ വേ­ഗ­ത­യു­ള്ള­താ­യി­രി­ക്കും പുതി­യ കാര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.