Administrator
Administrator
നിഷാന്റെ ബോളിവുഡ് സ്വപ്‌നം സഫലമാകുന്നു
Administrator
Tuesday 10th May 2011 1:41pm

nishanശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നിഷാന്‍ ഇപ്പോഴാണ് ഹാപ്പിയായത്. ഋതുവിന്‌ശേഷം മലയാളത്തില്‍ ശ്രദ്ധിക്കപ്പെടാനായെങ്കിലും ആദ്യ ചിത്രം പുറത്തിറങ്ങാത്തതില്‍ നിഷാന് വല്ലാത്ത വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തിന് ഏതാണ്ടൊരു തീരുമാനമുണ്ടായിരിക്കുകയാണ്.

മോളിവുഡിന് മുമ്പ്   നിഷാന്‍ ആദ്യം അഭിനയിച്ച ബോളിവുഡ് ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ലായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായിട്ടും ചില പ്രത്യേക കാരണങ്ങള്‍കൊണ്ട് നീണ്ടുപോയ ചിത്രം മെയ് 27ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സുഭാഷ് ഗായ് നിര്‍മ്മിച്ച് ഷാഷി സില്‍ഗുഡിയ സംവിധാനം ചെയ്ത ‘സൈക്കിള്‍ കിക്ക് ‘ എന്ന ചിത്രത്തിലാണ് നിഷാന്‍ ആദ്യമായി വേഷമിട്ടത്. ചിത്രത്തില്‍ ടോം അല്‍ടാറിനൊപ്പം ഫുട്‌ബോള്‍ താരത്തിന്റെ റോളിലാണ് ഈ യുവനടന്‍ പ്രത്യക്ഷപ്പെടുന്നത്.

ഒരു പൊട്ടിയ സൈക്കിളിനുവേണ്ടി തിരയുന്ന രണ്ട് സഹോദരന്‍മാരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. അല്‍ടാര്‍ ഫുട്‌ബോള്‍ കോച്ചായാണെത്തുന്നത്. ഇഷിത ശര്‍മ, ഗിരിജ ഓക്ക്, സണ്ണി ഹിന്ദുജ തുടങ്ങിയവരും സൈക്കിള്‍ കിക്കിലുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ പാസായ നിഷാന്‍ അതിനുശേഷം മുംബൈയിലെത്തി സുഭാഷ് ഗായ് യോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.

Advertisement