എഡിറ്റര്‍
എഡിറ്റര്‍
നിസാന്‍ കാര്‍ കയറ്റുമതി മൂന്നുലക്ഷം തികഞ്ഞു
എഡിറ്റര്‍
Tuesday 5th November 2013 3:22pm

nissan

നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ കാര്‍ കയറ്റുമതി മൂന്നുലക്ഷം തികഞ്ഞു. സില്‍വര്‍ നിറമുള്ള സണ്ണി സെഡാനാണ് നിസാന്റെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് തീര്‍ത്ത് കപ്പല്‍ കയറിയത്.

ചെന്നൈയിലെ എന്നൂര്‍ തുറമുഖത്തുനിന്ന് 2010 സെപ്റ്റംബറിലാണ് നിസാന്‍ കാര്‍ കയറ്റുമതി ആരംഭിച്ചത്.

ഇതേ പോര്‍ട്ട് ആദ്യമായി ഉപയോഗിക്കുന്ന വാഹനനിര്‍മാതാക്കളും നിസാനാണ്. ആഫ്രിക്ക , മിഡില്‍ ഈസ്റ്റ് , യൂറോപ്പ് എന്നിവിടങ്ങളിലേത് അടക്കം 100 ലേറെ രാജ്യങ്ങളിലേക്ക് നിസാന്‍ വാഹനങ്ങള്‍ കയറ്റി അയയ്ക്കുന്നുണ്ട്.

മൈക്ര , സണ്ണി , ഇവാലിയ , ടെറാനോ , ടിയാന , എക്‌സ്!ട്രെയില്‍ , 370 സി എന്നീ മോഡലുകള്‍ ജപ്പാന്‍ കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

ഇതില്‍ മൈക്ര , സണ്ണി , ഇവാലിയ , ടെറാനോ എന്നിവ ചെന്നൈയ്ക്ക് സമീപം ഒറഗഡത്തെ റെനോ  നിസാന്‍ പ്ലാന്റിലാണ് ഉത്പാദിപ്പിക്കുന്നത്. സണ്ണി കൂടാതെ ഹാച്ച്ബാക്കായ മൈക്രയും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

Autobeatz

Advertisement