ന്യൂദല്‍ഹി: മലയാളിയായ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു യുഎസിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കും. ശനിയാഴ്ച വിദേശകാര്യ മന്ത്രാലയമാണു വാര്‍ത്ത പുറത്തുവിട്ടത്. വിദേശകാര്യ സെക്രട്ടറിയെന്ന നിലയില്‍ നിരുപമയുടെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

മലപ്പുറത്തു ജനിച്ച നിരുപമ റാവു 1973 ബാച്ച് ഐഎഫ്എസുകാരിയാണ്. നേരത്തെ ചൈന, ശ്രീലങ്ക എന്നവയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ല്‍ വിദേശകാര്യ സെക്രട്ടറിയായി. ചോകില അയ്യര്‍ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയാകുന്ന രണ്ടാമത്തെ വനിതയാണു നിരുപമ.