കോഴിക്കോട്: അടുത്തകാലത്തായി കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും നടത്തി വരുന്ന വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വര്‍ഗ്ഗീയത ആളികത്തിച്ച് നാട്ടില്‍ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമം കഴിഞ്ഞയാഴ്ച മലപ്പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.


Also read  ‘പണി പാളി’; ‘നേതാക്കള്‍ ദരിദ്ര മേഖലയില്‍ വിനോദ യാത്ര നടത്തുകയാണ്’ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി മോദിയുടെ പഴയ ട്വീറ്റ് വൈറലാകുന്നു


അത്തരത്തിലുള്ള മറ്റൊരു നുണ പ്രചരണത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് മുന്‍ വിദേശകാര്യ സെക്രട്ടറിയും മലപ്പുറംകാരിയുമായ നിരുപമ മേനോന്‍ റാവു. മുസ്‌ലിങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമിസ്വന്തമാക്കാന്‍ കഴിയില്ലെന്ന ട്വിറ്റര്‍ കമന്റിന് റീ ട്വീറ്റുമായാണ് നിരുപമ നുണപ്രചരണങ്ങളെ തുറന്നുകാട്ടുന്നത്.

സോമനാഥ് എന്ന അക്കൗണ്ടില്‍ നിന്നാണ് മലപ്പുറത്തെ ലക്ഷ്യമാക്കിയുള്ള ഇത്തവണത്തെ പ്രചരണം എത്തിയിരുന്നത്. ‘മുസ്‌ലിങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമിസ്വന്തമാക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഇയാള്‍ ശശി തരൂര്‍ എം.പിയുടെ ട്വീറ്റിന് കീഴില്‍ ചേര്‍ത്തിരുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞുള്ള പോസ്റ്റായിരുന്നും എം.പി ഇട്ടിരുന്നത്.

 


Dont miss ഒടുവില്‍ മോദി സര്‍ക്കാര്‍ വഴങ്ങുന്നു; കശാപ്പ് നിരോധന വിജ്ഞാപനം പുനപരിശോധിക്കും: പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി


‘നിങ്ങള്‍ നുണമാത്രമാണ് പറയുന്നത്. ഞാന്‍ മലപ്പുറത്ത് നിന്നുള്ള വ്യക്തിയാണ്. എന്റെ കുടുംബത്തിന് അവിടെ സ്വന്തമായി ഭൂമിയുണ്ട്. ഏതാണ്ട് നൂറു വര്‍ഷത്തോളമായി. നിങ്ങള്‍ വിദ്വേഷം പരത്തുകയാണ്.’ അവര്‍ പറഞ്ഞു. നുണ പ്രചരണത്തിനിറങ്ങിയാള്‍ക്ക് നിരുപമ റാവു നല്‍കിയ മറുപടി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.