കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്ഷെയുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. പദവിയില്‍ നിന്ന് നാളെ സ്ഥാനമൊഴിയുന്ന നിരുപമ റാവുവിന്റെ അവസാന ഔദ്യോഗിക സന്ദര്‍ശനമാണിത്.

രാജപക്ഷെയുടെ ക്ഷണപ്രകാരം ത്രിദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു മുമ്പ് ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് ക്ലാസ് സെക്രട്ടറിയായിരുന്ന നിരുപമ. ശ്രീലങ്കയിലെ മറ്റു മന്ത്രിമാരുമായും നേതാക്കളുമായും നടത്തുന്ന കൂടിക്കാഴ്ചയില്‍ ശ്രീലങ്കന്‍ തമിഴ് വംശജരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

യു.എസിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ചുമതല ഏറ്റെടുക്കുന്നതിനു മുന്നോടിയായാണ് നിരുപമ റാവു വിദേശകാര്യ സെക്രട്ടറി സ്ഥാനം ഒഴിയുന്നത്.