കോഴിക്കോട്: നാദാപുരം മണ്ഡലത്തില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഞായര്‍ മുതല്‍ മൂന്നുദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥാ നിലനില്‍ക്കുകയാണ്.

ശനിയാഴ്ച്ച നടന്ന ബോംബേറില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.