Categories

നിര്‍മല്‍ മാധവിനെ ദേശമംഗലം മലബാര്‍ കോളേജിലേക്ക് മാറ്റും

മലപ്പുറം: നിര്‍മല്‍ മാധവിനെ തൃശ്ശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മലബാര്‍ എന്‍ജിനിയറിംഗ് കോളേജ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്. ഹംസയുമായി തങ്ങളും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണീ തീരുമാനം.

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിംഗ് കോളേജില്‍ നിര്‍മലിന്റെ പ്രവേശനം വിവാദമായതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാകലക്ടര്‍ ഉള്‍പ്പെട്ട സമിതിയാണ് നിര്‍മലിനെ പട്ടിക്കാട് എം.ഇ.എ കോളേജിലേക്ക് മാറ്റാന്‍ നിശ്ചയിച്ചത്. ഇവിടെ സീറ്റൊഴിവില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചതോടെ പ്രവേശനം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇക്കാര്യം ശനിയാഴ്ച പാണക്കാട് ചേര്‍ന്ന എം.ഇ.എ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ചര്‍ച്ച ചെയ്തു. ഒടുവില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോളേജ് ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു.

മലബാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ തുടര്‍ന്ന് പഠിക്കുന്നതിനോട് നിര്‍മല്‍ മാധവും അനുകൂലമായാണ് പ്രതികരിച്ചത്. അടുത്ത പ്രവൃത്തിദിവസം എത്തിയാല്‍ പ്രവേശനം നല്‍കുമെന്ന് കോളേജ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയിലായതിനാല്‍ സൗജന്യമായി പഠിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

One Response to “നിര്‍മല്‍ മാധവിനെ ദേശമംഗലം മലബാര്‍ കോളേജിലേക്ക് മാറ്റും”

  1. vksalih

    പാവം നിര്‍മല്‍..udf ne nambi avassanam avarkkum venda

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.