കോഴിക്കോട്: ചട്ടങ്ങള്‍ മറികടന്ന് കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍ജിനീയറിംഗ് കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥി നിര്‍മല്‍ മാധവിനെ മലപ്പുറത്തേക്ക് മാറ്റും. പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിംഗ് കോളജിലേക്ക് നിര്‍മല്‍ മാധവിനെ മാറ്റാനാണ് നീക്കം. പട്ടിക്കാട്ടേക്ക് നിര്‍മല്‍ മാധവിനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കലക്ടര്‍ സ്ഥിരീകരിച്ചു.

നിര്‍മല്‍ മാധവ് പ്രശ്‌നം പഠിക്കാന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി ഇന്നുച്ചയ്ക്ക് കലക്ടറുമായി ചര്‍ച്ച നടത്തും. അതിനുശേഷമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവൂവെന്നും കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം നിര്‍മല്‍ മാധവിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സെമസ്റ്റര്‍ സംബന്ധിച്ച കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. നിര്‍മല്‍ മാധവുമായി കൂടിയാലോചിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.

Subscribe Us:

എന്നാല്‍ തന്നെ ഇക്കാര്യമൊന്നും അറയിട്ടില്ലെന്നാണ് നിര്‍മല്‍ മാധവ് ഇതുസംബന്ധിച്ച് ഒരു ചാനലിനോട് പ്രതികരിച്ചത്. ഏറണാകുളത്താണ് നിര്‍മല്‍ മാധവ് ഇപ്പോഴുള്ളത്. സെമസ്റ്റര്‍ സംബന്ധിച്ച കാര്യങ്ങള്‍ നിര്‍മലുമായി സംസാരിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.