ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി മരിച്ച 23 കാരിയുടെ കഥ മലയാളത്തില്‍ സിനിമയാകുന്നു. റെജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍ഭയ എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.

Ads By Google

മലയാളം കൂടാതെ ഇന്ത്യയിലെ മറ്റ് പ്രധാന ഭാഷകളിലും ചിത്രം പുറത്തിറക്കും. പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ പറ്റിയ ഒരു നടിക്കു വേണ്ടിയുള്ള തെരച്ചിലിലാണ് സംവിധായകന്‍.

ഓടുന്ന ബസില്‍ വച്ച് ആറുപേര്‍ അതിക്രൂരമായി പെണ്‍കുട്ടിയെ പിച്ചിചീന്തിയതിന്റെ പുനരാവിഷ്‌ക്കരണം നടത്തുകയല്ല താനീ ചിത്രത്തിലൂടെ ചെയ്യുന്നതെന്ന് സംവിധായകന്‍ റെജി നായര്‍ പറയുന്നു.

സംഭവത്തിന്റെ പേരില്‍ ഇന്ത്യയൊട്ടാകെ ഉയര്‍ന്ന യുവജന പ്രക്ഷോഭ മുന്നേറ്റമാണ് ചിത്രത്തില്‍ പ്രധാനമായും ദൃശ്യവത്ക്കരിക്കുക. അതാണ് തനിയ്ക്ക് ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ളതെന്നും സംവിധായകന്‍ പറയുന്നു.

ചിത്രീകരണ ജോലികള്‍ പൂര്‍ത്തിയായ ‘അറം’ എന്ന സിനിമയുടെ അവസാനമിനുക്കു പണികള്‍ക്കിടയില്‍ ‘നിര്‍ഭയ’യുടെ തിരക്കഥാരചനയും പുരോഗമിക്കുകയാണ്.