ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടിലെ വിവാദ ലോബിയിസ്റ്റ് നീരാ റാഡിയ കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടേഷന്‍ ബിസിനസ് അവസാനിപ്പിക്കുന്നു. വൈഷ്ണവി ഗ്രൂപ്പ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിക്കേഷന്‍ എന്ന കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി പത്രക്കുറിപ്പില്‍ നീരാ റാഡിയ വ്യക്തമാക്കി.

ടാറ്റാ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നാണ് വൈഷ്ണവി ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ താന്‍ ബിസിനസില്‍ നിന്ന് പിന്മാറുകയാണെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

Subscribe Us:

ടാറ്റ എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ നീര റാഡിയ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇത് അപ്രതീക്ഷിതമായിപ്പോയെന്നും ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പ്രതികരിച്ചു. വൈഷ്ണവി ഗ്രൂപ്പില്‍ 200-ഓളം ജീവനക്കാരാണുള്ളത്.

2ജി സ്‌പെക്ട്രം ഇടപാടിലെ കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിച്ച ഇടനിലക്കാരി നീര റാഡിയയെ സി.ബി.ഐ കേസില്‍ സാക്ഷിയാക്കിയിരിക്കുകയാണ്.