മുംബൈ: ജപ്പാനിലെ നിപ്പോണ്‍ ലൈഫ് ഇന്‍ഫുറന്‍സ് കമ്പനിയും റിലയന്‍സ് ലൈഫും തമ്മില്‍ കൈകോര്‍ക്കുന്നു. റിലയന്‍സ് ലൈഫിന്റെ 26 ശതമാനം പങ്കാളിത്തം വാങ്ങാനാണ് നിപ്പോണ്‍ തീരുമാനിച്ചിരിക്കുന്നത്.

680 മില്യണ്‍ ഡോളറിന്റെ കച്ചവടമാകും ഇതുവഴി നടക്കുക. വാര്‍ത്ത റിലയന്‍സ് ലൈഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി കമ്പനി അറിയിച്ചു.

മാര്‍ക്കറ്റ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടപടിക്രമങ്ങള്‍ ഉണ്ടാവുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ മൊത്തം മൂല്യം 11,500 കോടിയായി ഉയരും.