‘തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ചോറുവിളമ്പി വിളക്കുകത്തിച്ചിരുന്ന സഖാവിന്റെ അമ്മയല്ല സഖാവേ, ഒരിക്കലും തിരിച്ചുവരില്ലെന്ന് കണ്ണൂനീരുറ്റി വിളക്കണഞ്ഞുപോയ അമ്മയാണ്.’


കണ്ണൂര്‍: തിരുവനന്തപുരത്ത് നിരാഹര സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടംബത്തെ മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചിത്രകാരന്‍ നിപിന്‍ നാരായണന്‍. തന്റെ തനത് ശൈലിയില്‍ എഴുത്തിന്റെയും വരയുടെയും രൂപത്തിലാണ് നിപിന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.


Also read മിണ്ടിപ്പോകരുത്; പേരൂര്‍ക്കട ആശുപത്രിക്ക് മുന്നില്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച യുവജന സംഘടനകളോട് ഐ.ജി മനോജ് എബ്രഹാം 


‘തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ചോറുവിളമ്പി വിളക്കുകത്തിച്ചിരുന്ന സഖാവിന്റെ അമ്മയല്ല സഖാവേ, ഒരിക്കലും തിരിച്ചുവരില്ലെന്ന് കണ്ണൂനീരുറ്റി വിളക്കണഞ്ഞുപോയ അമ്മയാണ്.’ എന്ന വരികളോടെയാണ് നിപിന്‍ തന്റെ പ്രതിഷേധം വരികളിലൂടെ രേഖപ്പെടുത്തിയത്.

 

Image may contain: text

ഇന്ന് ശരിയാവും നാളെ ശരിയാവും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരുടെ മുഖത്തൊരു തുപ്പും നാഭിക്കൊരു ചവിട്ടുമെന്നും നിപിന്‍ തന്റെ വരയിലൂടെ പറയുന്നു.

 

 


Dont miss ‘ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റ്’; ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ നടപടിയില്‍ ജോയ് മാത്യു 


പറയാതെ വയ്യ എവിടെയാണെന്റെ സഖാക്കളെന്ന് ചോദിക്കുന്ന നിപിന്‍ വലതരാണ് ഭരിക്കുന്നതെങ്കില്‍ എസ്.എഫ്.ഐ അടുത്ത നിമിഷം തെരുവിലിറങ്ങിയേനെയുന്നും പോടാ പുല്ലേ പൊലീസേയെന്നും പറയുന്നുണ്ട്.

 

ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ച സംഭവും നിപിന്റെ ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഹിജയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പൊലീസ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. നിലത്ത് കിടന്നുകൊണ്ട് മഹിജ പ്രതിഷേധിച്ചെങ്കിലും ഇവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്.