ടോക്യോ: ജപ്പാന്‍ ഗയിം കമ്പനിയായ നിന്റെന്‍ഡോയെയും ഐ.ടി ഹാക്കറായ ലൂള്‍സ് സെക്യൂരിറ്റി ആക്രമിച്ചു. ഏതാനും നാളുകള്‍ക്കു മുന്‍പ് സോണിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഒരു മില്യണില്‍പരം വിവരങ്ങള്‍ ലൂള്‍സ് ചോര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജപ്പാന്‍ ഗയിം കമ്പനിയെ ലൂള്‍സ് ആക്രമിക്കുന്നത്.

അമേരിക്കയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള തങ്ങളുടെ സെര്‍വറിനെയാണ് ലൂള്‍സ് കൊള്ളയടിച്ചിരിക്കുന്നതെന്ന് നിന്റെന്‍ഡോ പറഞ്ഞു. അതേസമയം ഉപഭോക്താക്കളുടെ വിവരങ്ങളോ കമ്പനിയുടെ വിവരങ്ങളോ നഷ്ടമായിട്ടില്ലെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി.

‘ഉപഭോക്താക്കളുടെ വിവരങ്ങളോന്നും നഷ്ടപ്പെട്ടിട്ടില്ല. മറ്റുചില വിവരങ്ങളാണ് ഹാക്ക് ചെയ്തിരിക്കുന്നത്.’ കമ്പനിവക്താവ് കെന്‍ ടൊയോഡ പറഞ്ഞു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും നിന്റെന്‍ഡോ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനം നാളുകളായി പ്രമുഖ വെബ്‌സൈറ്റുകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിവരികയാണ്.