എഡിറ്റര്‍
എഡിറ്റര്‍
വില്യം ഡാല്‍റിംപിളിന്റെ ഒമ്പത് ജീവിതങ്ങള്‍ ബിഗ് സ്‌ക്രീനിലേക്ക്
എഡിറ്റര്‍
Wednesday 27th November 2013 5:21pm

Nine-Lives

പ്രശസ്ത എഴുത്തുകാരന്‍ വില്യം ഡാല്‍റിംപിളിന്റെ ഒമ്പത് ജീവിതങ്ങള്‍ക്ക് ചലച്ചിത്രഭാഷ്യമൊരുങ്ങുന്നു. വില്യം ഡാല്‍റിംപിള്‍ തന്നെയാണ് തന്റെ കൃതിയുടെ ചലച്ചിത്രാവിഷ്‌കാരത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്.

ബള്‍ഗേറിയന്‍ ചലച്ചിത്രകാരനായ കോണ്‍സ്റ്റാന്റിന്‍ ബോജനോവാണ് ചിത്രം ഒരുക്കുന്നത്. ‘ഇന്‍ സെര്‍ച്ച് ഓഫ് എ മിറാക്കിള്‍’എന്നാവും ചിത്രത്തിന്റെ പേര്. ഹിന്ദി, ഇംഗ്ലീഷ് മലയാളം, , തമിഴ് എന്നീ ഭാഷകളിലായിട്ടായിരിക്കും ചിത്രം ഒരുക്കുക.

ഇന്ത്യയില്‍ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ഒമ്പത് പേരുടെ കഥയാണ് നോവല്‍ പറയുന്നത്. സിനിമയില്‍ ഒമ്പതിന് പകരം നാല് പേരെയാകും സിനിമയില്‍ ആവിഷ്‌കരിക്കുക.

കണ്ണൂരിലെ ദളിതനായ തെയ്യം കലാകാരന്‍ ഹരിദാസ്, ജൈനവിശ്വാസിയായ  മാതാജി, ദേവദാസി രേഷ്മ, ചോള ാജംകുടുംബത്തിന്റെ ആസ്ഥാന വിഗ്രഹ നിര്‍മ്മാണ പരമ്പരയില്‍പെട്ടയാള്‍ എന്നിവരാകും സിനിമയിലുണ്ടാവുക.

Advertisement