Categories

Headlines

ജാര്‍ഖണ്ഡില്‍ സ്‌കൂള്‍കെട്ടിടം തകര്‍ന്ന് 9 വിദ്യാര്‍ഥികള്‍ മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ദാന്‍ബാദില്‍ കനത്തമഴയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് സ്ത്രീയും ഒമ്പത് കുട്ടികളുമടക്കം പത്തു പേര്‍ മരിച്ചു. . ഗുരുഗോവിന്ദ് സിങ് പബ്ലിക്ക് സ്‌കൂളിന്റെ 20 അടിയിലേറെ ഉയരമുള്ള ചുമര്‍ തകര്‍ന്നു കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നും പോലിസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.