സേലം: സേലത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. ബാംഗ്ലൂരില്‍നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസ് എതിരെവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

മരിച്ചവരില്‍ ആറുപേര്‍ തമിഴ്‌നാട് സ്വദേശികളാണ്.

പരിക്കേറ്റവരെ സേലം, ഓമല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.