റിയോ ഡി ജനീറോ: ബ്രസീലില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. ആളുകളുമായി ലിഫ്റ്റ് കെട്ടിടത്തിന്റെ 20 ാം നിലയിലേക്ക് ഉയരുന്നതിനിടെയാണ് അപകടമുണ്ടായത്. ലിഫ്റ്റിന്റെ കേബിള്‍ പൊട്ടിയതാണ് അപകടകാരണമെന്ന് എഞ്ചിനീയര്‍ മാനുവല്‍ സെഗുര പറഞ്ഞു. ലിഫ്റ്റ് സുരക്ഷിതമായിരുന്നുവെന്നും എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാതെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികള്‍ ആരോപിച്ചു.