Categories

നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിശ്രമം എന്‍ ഐ എ അന്വേഷിക്കും

ന്യൂദല്‍ഹി: നിലമ്പൂര്‍-ഷൊര്‍ണൂര്‍ ട്രെയിന്‍ അട്ടിമറിക്കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കും. എന്നാല്‍ വഞ്ചിനാട് എകസ്പ്രസിലും എടക്കാടും ബോബ് കണ്ടെടുത്തത് അന്വേഷിക്കേണ്ടതില്ലെന്നും എന്‍ ഐ എ തീരുമാനിച്ചിട്ടുണ്ട്.

മൂന്നുകേസുകളും എന്‍ ഐ എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കേസ് എന്‍ ഐ എ അന്വേഷിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കേസ് എന്‍ ഐ എ അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് മുല്ലപ്പള്ളിക്ക് തിരിച്ചടിയായി.

എന്നാല്‍ പിന്നീട് തന്റെ പ്രസ്താവന മുല്ലപ്പള്ളി തിരുത്തുകയും മാധ്യമപ്രവര്‍ത്തകര്‍ തന്റെ അഭിപ്രായം വളച്ചൊടിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്രെയിന്‍ അട്ടിമറിക്കു പിന്നില്‍ മാവോയിസ്റ്റുകളാകാമെന്ന് കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.