മലപ്പുറം: ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ അട്ടിമറി ശ്രമം സംബന്ധിച്ച അന്വേഷണപുരോഗതി വിലയിരുത്താന്‍ റയില്‍വേ പാലക്കാട് ഡിവിഷന്‍ സുരക്ഷാ കമ്മീഷണര്‍ ടി എസ് രാജു നിലമ്പൂരിലെത്തി. ക്രൈംബ്രാഞ്ച് എസ് പി വിജയനുമായി രാജു ചര്‍ച്ച നടത്തി.

ട്രെയിന്‍ അട്ടിമറിശ്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘടിത കുറ്റാന്വേഷണവിഭാഗം ഡി വൈ എസ് പി മണിയനാണ് അന്വേഷണ ചുമതല. നിലമ്പൂര്‍-ഷോര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രെയ്ക്ക് പൈപ്പ് 20 സ്ഥലങ്ങളില്‍ മുറിച്ചുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.