മലപ്പുറം: നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രേയ്ക്ക്‌പൈപ്പ് തകര്‍ത്ത നിലയില്‍ കണ്ടെത്തി. രാവിലെ സര്‍വ്വീസ് നടത്തുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് ബ്രേയ്ക്ക് പൈപ്പ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. മനപ്പൂര്‍വ്വം ആരെങ്കിലും പൈപ്പ് തകര്‍ത്തതായിരിക്കുമെന്ന് പോലീസ് സംശയിക്കുന്നു.

11 ബോഗികളുള്ള ട്രെയിനിന്റെ ബ്രെയ്ക്ക് പൈപ്പുകള്‍ 20 സ്ഥലങ്ങളില്‍ മുറിച്ചുമാറ്റിയ നിലയിലാണ്. മുക്കട്ടയില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോ എസ് പി അബ്ദുള്‍ കരീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രറയില്‍വേ സഹമന്ത്രി ഇ അഹമ്മദ് ആവശ്യപ്പെട്ടു.