എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: ആര്യാടന്‍ ഷൗക്കത്തിന്റെയും ബന്ധുവിന്റെയും ഓഫീസില്‍ പോലീസ് പരിശോധന
എഡിറ്റര്‍
Monday 3rd March 2014 6:10pm

aryadan-shoukath

നിലമ്പൂര്‍:കോണ്‍ഗ്രസ് ഓഫിസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാനും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ആര്യാടന്‍ ഷൗക്കത്തിന്റെയും ബന്ധുവായ അഡ്വ. ആര്യാടന്‍ ആസാദിന്റെയും ഓഫിസുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നു.

ഇരുവരുടെയും ബിസിനസ് ഓഫിസുകളിലാണ് പരിശോധന. നേരത്തെ അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി ബി. സന്ധ്യ നിലമ്പൂരിലത്തെി രാധയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

രാധയുടെ മരണവുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്ത്, അഡ്വ.ആര്യാടന്‍ ആസാദ്, നിലമ്പൂര്‍ സി.ഐ എ.പി ചന്ദ്രന്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കണമെന്ന് രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍ സംഘത്തിന് പരാതി നല്‍കിയിരുന്നു.

Advertisement