എഡിറ്റര്‍
എഡിറ്റര്‍
നിയമലംഘനമില്ലെന്ന് പിണറായി പറഞ്ഞ അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പൂട്ട്
എഡിറ്റര്‍
Thursday 17th August 2017 6:01pm

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിനെതിരായ നിയമലംഘന ആരോപണങ്ങള്‍ മുഖ്യമന്ത്രി തളളിയതിന് പിന്നാലെ പാര്‍ക്കിന് മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പൂട്ട്.

മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ കീഴിലുളള മലീനികരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ചത്.

പരിസ്ഥിതി ലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ച് വിനോദ സഞ്ചാര പാര്‍ക്ക് നിര്‍മ്മിച്ച സംഭവം നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ വിഷയം ഇന്ന് സഭയില്‍ ചര്‍ച്ചയാവുകയും ചെയ്തു. പക്ഷെ പാര്‍ക്കുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ നടന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വിശദീകരണം.

‘വ്യവസ്ഥകള്‍ പാലിച്ചും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടും കൂടിയാണ് പാര്‍ക്കിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും. പാര്‍ക്കിന്റെ കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടായിട്ടില്ല. ഏത് കാലത്താണ് അധികാര ദുര്‍വിനിയോഗം ഉണ്ടായതെന്ന് വ്യക്തമാക്കണം. വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും സംരക്ഷിക്കില്ല. വഴിവിട്ട പ്രവര്‍ത്തി ചെയ്തത് ഏത് ഉന്നതനായാലും കുടുങ്ങും.’ എന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.


Also Read: നിയമലംഘനമില്ലെന്ന് പിണറായി പറഞ്ഞ അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പൂട്ട്


പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനാനുമതി നല്‍കിയത്.

1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ഇല്ല. ആയിരം ചതുരശ്ര അടി നിര്‍മ്മിതിയ്ക്ക് മുകളിലുള്ള നിര്‍മ്മാണത്തി്ന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് നിലമ്പൂര്‍ എം.എല്‍.എ ഇതെല്ലാം കാറ്റില്‍ പറത്തിയത്. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടംപൊയില്‍.

Advertisement